തൃശ്ശൂർ: മുല്ലശ്ശേരി ബ്ലോക്കിന്റെ 2020-21 ജനകീയാസൂത്രണ പദ്ധതി പ്രകാരം പാടശേഖരങ്ങള്‍ക്ക് പമ്പ് സെറ്റുകള്‍ വിതരണം ചെയ്തു. 10 ലക്ഷം രൂപ മുതല്‍ മുടക്കില്‍ വാങ്ങിയ 10 എച്ച്പി യുടെ 10 പമ്പ് സെറ്റുകളാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം മുരളി പെരുനെല്ലി എംഎല്‍എ നിര്‍വഹിച്ചു.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പ്രബീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീന ശ്രീകുമാര്‍, മറ്റ് ബ്ലോക്ക് അംഗങ്ങള്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ കെ സരസ്വതി, കൃഷി ഓഫീസര്‍മാരായ റിസ മോള് സൈമണ്‍, ജേക്കബ് ഷൈമോന്‍, പ്രശാന്ത് അരവിന്ദ് കുമാര്‍, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.