പട്ടികജാതി വികസനവകുപ്പിന് കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ  2021-22 വർഷം 5,11 ക്ലാസുകളിലെ പ്രവേശനത്തിനായി (എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) ജൂലൈ 30 മുതൽ ആഗസ്റ്റ് 18 വരെ സെലക്ഷൻ ട്രയൽ സംഘടിപ്പിക്കും.

നിലവിൽ 4,10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ, സ്‌കൂൾ മേധാവിയുടെ കത്ത,് ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റ് (ലഭ്യമാണെങ്കിൽ) എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തണം. നിലവിൽ ഒഴിവുള്ള 6,7,8,9 ക്ലാസുകളിലെ സീറ്റുകളിലും സെലക്ഷൻ നടത്തും. 5,6,7 ക്ലാസുകളിലേക്ക് പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, 8,9,11 ക്ലാസുകളിലേക്ക് പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്‌പോർട്‌സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിറിക്കറ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2381601, 9847262657.