കട്ടപ്പന ഫയര്‍ & റെസ്ക്യൂ നിലയത്തിലേക്ക് പുതുതായി അനുവദിച്ച ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. നിലവിലെ കാലാവസ്ഥക്ക് അനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഈ സമയത്ത് സേനവിഭാഗങ്ങള്‍ കാണിക്കുന്ന ജാഗ്രത അഭിനന്ദനാര്‍ഹമാണെന്ന് ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു. കാലവര്‍ഷത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നാശനഷ്ടമുണ്ടായി. അവിടെയെല്ലാം ഓടിയെത്താനും ശ്രദ്ധ കേന്ദീകരിക്കാനുമുള്ള അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന് ഉറപ്പു നല്കി.
കട്ടപ്പന നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സോണിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന അഗ്നി രക്ഷാ നിലയം സ്റ്റേഷന് ഓഫീസര്‍ റ്റി.കെ സന്തോഷ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ടി.എച്ച് സാദിക്ക് കൃതജ്ഞതയും പറഞ്ഞു.