കാസർഗോഡ്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ജില്ലാ എസ് പി സി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന്നിന് രാത്രി എട്ട് മുതല്‍ 8.20 വരെ ഗൂഗിള്‍ ഫോം വഴി ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി ഒളിമ്പിക് ക്വിസ് മത്സരം നടത്തും. ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. https://forms.gle/viWe58ja8bptGB747 എന്ന ലിങ്കിലൂടെ മത്സരത്തില്‍ പങ്കെടുക്കാം. വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, സ്കൂള്‍, ഫോണ്‍ നമ്പര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഫോണ്‍; 9447481702.
