മലപ്പുറം: മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ ഡെന്റല്‍ വിഭാഗത്തിലെ ജൂനിയര്‍ റസിഡന്റിന്റെ ഒരു ഒഴിവിലേക്ക് ബി.ഡി.എസ് ബിരുദധാരികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പി.ജി യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ അവരുടെ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെയുള്ള അപേക്ഷ ഓഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചിനകം hresttgmcm@gmail.com ല്‍ ലഭ്യമാക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായി ഉണ്ടായിരിക്കണം. ഫോണ്‍: 0483 2766056.