എറണാകുളം: കർഷക ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ കാർഷിക മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കുന്നതിനായി കർഷകരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു.
കേരകർഷകൻ, വാഴ കർഷകൻ, ജാതി കർഷകൻ, പച്ചക്കറി കൃഷി കർഷകൻ, ക്ഷീര കർഷകൻ, പട്ടികജാതി/പട്ടികവർഗ്ഗ കർഷകൻ, യുവ കർഷകൻ, വനിത കർഷക, സമ്മിശ്ര കർഷകൻ, വിദ്യാർത്ഥി കർഷകൻ, മട്ടുപാവ് കൃഷി കർഷകൻ എന്നിവയാണ് പുരസ്കാരങ്ങൾ. അപേക്ഷകൾ ആഗസ്റ്റ് 9ന് വൈകീട്ട് 5 മണിക്ക് മുൻപായി ചേന്ദമംഗലം കൃഷിഭവനിൽ നൽകേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.