ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനവും വൃക്ഷതൈ വിതരണവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി സി ശ്രീദേവി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേനുജ പ്രതാപന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജിഇഒ ( ജനറല്‍ ഏക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ ) അബ്ദുല്‍ ജലാല്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പോസ്റ്റ് ഓഫീസ് ആര്‍ ഡി ഏജന്റുകള്‍ക്കുമായി പേര , ആര്യവേപ്പ് എന്നിവയുടെ 1000 തൈകളാണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോളി വിജയന്‍ സ്വാഗതവും ബ്ലോക്ക് അംഗം ബാബു വിജയകുമാര്‍ നന്ദിയും പറഞ്ഞു.