വയനാട്: സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രമേശ് പഠിതാക്കൾക്ക് മധുരം നൽകിയാണ് പഠിതാക്കളോട് സംസാരിക്കാനെത്തിയത് . കൂടെ പഠിതാക്കളോട് കുശലം പറയാനും പരീക്ഷാപേടി അകറ്റാനും ഡയറ്റ് സുൽത്താൻ ബത്തേരി സീനിയർ ലക്ചറർ ഡോ. മനോജ് കുമാറും ഉണ്ടായിരുന്നു. ഡോ.മനോജ് കുമാറിന് പത്താം തരം തുല്യതയോട് തന്നെ കടപ്പാടുണ്ട് കാരണം അദ്ദേഹത്തിന്റെ ഗവേഷണ വിഷയം തന്നെ പത്താം തരം തുല്യതയും, തുല്യതാപഠനത്തിലൂടെ പഠിതാക്കൾക്ക് വരുന്ന മനോഭാവമാറ്റവും ആയിരുന്നു. അതുകൊണ്ട് പഠിതാക്കളോട് ചേർന്ന് നിന്നു കൊണ്ട് സംവദിക്കാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്. ഇവരുടെ കൂടെ പഠിതാക്കളെ സന്ദർശിച്ച് ആത്മവിശ്വാസം പകരാൻ സുൽത്താൻ ബത്തേരി സർവ്വജന സ്കൂൾ ഹെഡ്മിസ്ട്രസ് ജിജി ജേക്കബ്, സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ സ്വയനാസർ, പ്രേരക് ശ്യാമള എന്നിവരും ഒപ്പമുണ്ടായിരുന്നു. സെപ്തംബർ 1 വരെയാണ് പരീക്ഷ നടക്കുക. സർവ്വജനയിൽ പരീക്ഷ എഴുതുന്നവരിൽ ബത്തേരി മുത്തങ്ങ ഫോറസ്റ്റ് റേഞ്ച് വാച്ചർമാരും, കോവിഡ് ബാധിച്ചവരും, ഭിന്നശേഷി പഠിതാക്കളും കൂടാതെ 25 പട്ടികവർഗ്ഗ പഠിതാക്കളും ഉൾപ്പെടുന്നു.