കൊച്ചി: ആരക്കുഴ ഗവ: ഐടിഐയില്‍ മെട്രിക് ട്രേഡായ ഡി/സിവില്‍ (രണ്ട് വര്‍ഷം), നോണ്‍ മെട്രിക് ട്രേഡായ പ്ലംബര്‍ (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് 2021-22 വര്‍ഷത്തെ പ്രവേശനത്തിനായി www.itiadmissions.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയത സെപ്തംബര്‍ 14. പ്രവേശന വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസും ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുവാനുളള മാര്‍ഗനിര്‍ദ്ദേശങ്ങളും https://det.kerala.gov.in വകുപ്പ് വെബ്സൈറ്റിലും https://itiadmissions.kerala.gov.in അഡ്മിഷന് പോര്‍ട്ടലിലും ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0485-2999442, 9446135438. വെബ്സൈറ്റ് www.det.kerala.gov.in ഐ.ടി.ഐ വെബ്സൈറ്റ് www.itiarakkuzha.kerala.gov.in
