കൊല്ലം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മിക്കുന്ന പ്രതിവാര വാര്‍ത്താധിഷ്ഠിത പരിപാടി സംപ്രേഷണം ചെയ്യാന്‍ താത്പര്യപത്രം ക്ഷണിച്ചു. ‘ജനസമക്ഷം’ എന്ന പേരില്‍ 24 മിനുട്ട് ദൈര്‍ഘ്യമുള്ള പരിപാടി വെള്ളിയാഴ്ചകളില്‍ പ്രൈം സ്ലോട്ടില്‍ സംപ്രേഷണവും ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സൗജന്യമായി പുന:സംപ്രേഷണവും നടത്തുന്നതിനുള്ള ടെലികാസ്റ്റ് ഫീസ് കൂടി ഉള്‍പ്പെടുത്തി കേബിള്‍ ടി.വി. ഓപറേറ്റര്‍മാര്‍/ഓപറേറ്റര്‍മാരുടെ കൂട്ടായ്മകള്‍ എന്നിവയ്ക്ക് താത്പര്യപത്രം janasamakshamprdklm@gmail.com വിലാസത്തില്‍ ഓഗസ്റ്റ് 31 വൈകിട്ട് നാല് മണിക്കകം സമര്‍പ്പിക്കാം. ഓരോ ഓപറേറ്റര്‍മാര്‍/ ഓപറേറ്റര്‍മാരുടെ കൂട്ടായ്മകള്‍ അവരുടെ കണക്ഷന്‍ (സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം) കൃത്യമായി ഉള്‍പ്പെടുത്തണം.