—————————–
കോട്ടയം നഗരത്തിലെ ആകാശ നടപ്പാത പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. പദ്ധതിയുടെ നിര്‍വ്വഹണ തടസങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് മന്ത്രി വി.എന്‍. വാസവനൊപ്പം കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിറ്റ്കോയ്ക്ക് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ നിലവിലെ കരാര്‍ റദ്ദാക്കിയതിനുശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ. ഇതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിന് കിറ്റ്കോയുമായി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ചര്‍ച്ച നടത്തുന്നതിന് ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.