പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസറുടെ പരിധിയിലുള്ള നാടുകാണി ഐ.റ്റി.ഐ.യില്‍ 2021-2022 അദ്ധ്യയനവര്‍ഷം പ്ലംബര്‍ ട്രേഡിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. അടിസ്ഥാനയോഗ്യതയുള്ള ഈ കോഴ്സിന് 80% സീറ്റുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും, 10% സീറ്റുകള്‍ പട്ടികജാതി വിഭാഗത്തിനും 10% സീറ്റുകള്‍ ജനറല്‍ വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു. പ്രവേശനത്തിന് അര്‍ഹരായ പട്ടികവര്‍ഗ്ഗ, പട്ടികജാതി വിഭാഗങ്ങളിലെ ട്രെയിനികള്‍ക്ക് പഠനോപാധികള്‍, ലംപ്സംഗ്രാന്റ്, താമസം, ഭക്ഷണത്തിനുള്ള ഗ്രാന്റ്, യൂണിഫോം എന്നിവ വകുപ്പില്‍ നിന്ന് നല്‍കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 20 വൈകിട്ട് 5 മണി. കോവിഡ് -19 പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ അപേക്ഷ ഇ-മെയില്‍ വഴിയും, ഗൂഗിള്‍ ഫോം വഴിയും ആണ് സ്വീകരിക്കുന്നത്. E-mail ID-stdditinadukani@gmail.com, itcputhedom@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രെയിനിംഗ് സൂപ്രണ്ട് ഐ.റ്റി.ഐ. നാടുകാണി – 9447829659. Google form ID-https://forms.gle/VEnYwdX1Z59jrECc9.
