ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് 2017-18 നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ യോഗ & നാച്യുറോപ്പതി കോഴ്സിന്റെ സപ്ലിമെന്ററി പരീക്ഷ ഒക്ടോബറില്‍ തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നടക്കും. ഒരു വിഷയത്തിന് 110 രൂപയാണ് പരീക്ഷാ ഫീസ്. ഫൈനില്ലാതെ ഫീസടയ്ക്കാവുന്ന അവസാന തീയതി സെപ്റ്റംബര്‍ 10. 25 രൂപ ഫൈനോടെ 15 വരെ ഫീസ് അടയ്ക്കാം. മൂന്ന് പേജുള്ള അപേക്ഷാ ഫോം www.ayurveda.kerala.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 0210-03-101-98 Exam fees and other fees എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ട്രഷറിയില്‍ അടയ്ക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന് 15ന് വൈകിട്ട് അഞ്ച് മണിവരെ സമര്‍പ്പിക്കാം. പരീക്ഷാ ടൈം ടേബിള്‍ തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് നോട്ടീസ് ബോര്‍ഡിലും വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.