സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി കേരള ക്ലേസ് ആൻഡ് സിറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ് ആരംഭിക്കുന്ന ഹൈടെക് കയർ ഡീഫൈബറിങ്ങ് യൂണിറ്റിന്റെ ഉദ്ഘാടനവും പെട്രോൾ പമ്പിന്റെ ശിലാസ്ഥാപനവും സെപ്റ്റംബർ 13ന് കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കൈയിൽ വ്യവസായ-കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷനാകും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയാകും. എം.എൽ.എമാരായ സി.എച്ച്. കുഞ്ഞമ്പു, എൻ.എ നെല്ലിക്കുന്ന്, എം. രാജഗോപാലൻ എന്നിവർ സംബന്ധിക്കും.