മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുന്നതിന് സെപ്റ്റംബർ 16ന് രാവിലെ 11 ന് കാസർകോട് മല്ലികാർജുന ക്ഷേത്ര പരിസരത്ത് ക്യാമ്പ് നടക്കും. കാസർകോട്, ഹോസ്ദുർഗ് താലൂക്കുകളിലെ ക്ഷേമനിധി വിഹിതം അടയ്ക്കാനുള്ളവർ നിർബന്ധമായി അടയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ക്ഷേമനിധിയിൽ അംഗത്വ അപേക്ഷ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കാനുള്ള രേഖയും ശമ്പളപട്ടികയുടെ പകർപ്പും സഹിതം ക്യാമ്പിൽ സമർപ്പിക്കാം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടയ്ക്കാൻ ശമ്പളപട്ടികയുടെ പകർപ്പ് ഹാജരാക്കണം.
