തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ 201-22 അദ്ധ്യയന വര്‍ഷത്തെ അഡ്മിഷന്‍ സെപ്റ്റംബര്‍ ആറ് മുതല്‍ ഒമ്പത് വരെ കോളേജില്‍ നടക്കും. ഒന്നാം അലോട്ട്‌മെന്റില്‍ തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കില്‍ പ്രവേശനം ലഭിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം പ്രിന്‍സിപ്പൽ മുന്‍പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ പ്രവേശനം നേടാത്തപക്ഷം അലോട്ട്‌മെന്റ് റദ്ദാകും. ഫീസ് അടക്കേണ്ട വിദ്യാര്‍ത്ഥികള്‍ 3750 രൂപ എടിഎം കാര്‍ഡ് പേയ്മെന്റായും 2772 രൂപ കാഷ് പേയ്മെന്റായും ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org എന്ന വെബ്‌സൈറ്റില്‍ ല്‍ ലഭ്യമാണ്. ഫോണ്‍: 04672211400