തൃശൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സി പി അബ്ദുള്‍ കരീം ചുമതലയേറ്റു. കണ്ണൂര്‍ ജില്ലയിലെ അസിസ്റ്റന്റ് എഡിറ്ററായിരുന്ന അബ്ദുള്‍ കരീം സ്ഥാനക്കയറ്റം ലഭിച്ചാണ് തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായത്. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണ്.