ആരോഗ്യ വകുപ്പിന് കീഴില്‍ തിരുവനന്തപുരം തൈക്കാട്, കോട്ടയം തലയോലപ്പറമ്പ്, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി, കാസര്‍കോഡ് എന്നിവിടങ്ങളിലെ ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്ററുകളില്‍ എന്നിവിടങ്ങളില്‍ 2021-ല്‍ ആരംഭിക്കുന്ന ഒക്‌സിലിയറി നഴ്‌സിംഗ് ആന്റ മിഡ് വൈഫറി കോഴ്‌സിന് ഓരോ സ്‌കൂളുകളിലും ഒരു സീറ്റ് വീതം എക്‌സ് സര്‍വ്വീസുകാരുടെ ആശ്രിതര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
ഈ സീറ്റുകളിലേക്കുളള അപേക്ഷകള്‍ സൈനികക്ഷേമ വകുപ്പ് ഡയറക്ടറുടെ ശുപാര്‍ശയോടു കൂടി ബന്ധപ്പെട്ട ജെ.പി.എച്ച്.എന്‍ മേധാവിക്ക് ഈ മാസം 10നു മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു.