കോട്ടയം: ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാർഡിലെയും (കളരിപ്പടി) , മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലെയും(മാഞ്ഞൂർ സെൻട്രൽ) പുതുക്കിയ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 30 ന് പ്രസിദ്ധീകരിക്കും.
വോട്ടർ പട്ടികയുടെ കരട് ബന്ധപ്പെട്ട ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ, ജില്ലാ പഞ്ചായത്ത്, വില്ലേജ് – താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതിൽ ഉൾപ്പെട്ടിട്ടുള്ള മരിച്ചവരുടെ പേരുവിവരം നീക്കം ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ രജിസ്റ്റേഡ് തപാൽ വഴിയും പോളിംഗ് സ്റ്റേഷൻ, വാർഡ് എന്നിവയിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷ ഓൺലൈൻ മുഖേനയും ഈ മാസം 20 വരെ സമര്‍പ്പിക്കാം.
കളക്ട്രേറ്റിൽ ചേർന്ന ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ യോഗത്തിൽ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിശദമാക്കി.