ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജനറൽ നഴ്സിംഗ് സ്കൂളുകളിൽ ആരംഭിക്കുന്ന ജനറൽ നഴ്സിംഗ് 2021 കോഴ്സ് പ്രവേശനത്തിന് വിമുക്തഭടൻമാരുടെയും പ്രതിരോധ സേനയിൽ സേവനത്തിലിരിക്കെ മരണപ്പെട്ടവരുടെയും കാണാതായവരുടെയും മക്കൾ/ ആശ്രിതരായ പെൺകുട്ടികൾക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ ശുപാർശക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും, പ്രോസ്പെക്ടസും www.dhs.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ 14 നകം ലഭിക്കണം.
