കാസർഗോഡ്: കോടാം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ തസ്തികകളില്‍ ഒഴിവുണ്ട്. ഓവര്‍സീയര്‍ തസ്തിക പട്ടിക വര്‍ഗ്ഗ സംവരണമാണ്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 20 ന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസില്‍.

ബി.ടെക് സിവില്‍ എന്‍ജിനീയറിങ്ങ്/ ത്രിവത്സര എന്‍ജിനീയറിങ്ങ് ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അക്രഡിറ്റ് എന്‍ജിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. മൂന്ന് വര്‍ഷത്തെ സിവില്‍ എന്‍ജിനീയറിങ്ങ് ഡിപ്ലോമയും/ഐ.ടി.ഐ യോഗ്യതയോ ഉള്ളവര്‍ക്ക് ഓവര്‍സിയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 04672246350.