മലപ്പുറം: പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് പ്ലസ്ടുവും, ഡി.സി.എയുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 16ന് രാവിലെ 11ന് നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആശുപത്രിയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0494 2666439.