എറണാകുളം: പട്ടയമേളയുടെ ഭാഗമായി പറവൂർ താലൂക്കിൽ 12 പട്ടയങ്ങൾ വിതരണം ചെയ്യും. സെപ്തംബർ 14 ന് രാവിലെ 11.30 ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവ്വഹിക്കും. പറവൂർ എംഎൽഎ വി.ഡി സതീശൻ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, ജില്ലാ കളക്ടർ ജാഫർ മാലിക് എന്നിവർ മുഖ്യാതിഥികളായി എത്തും.

പറവൂർ നഗരസഭ ചെയർപേഴ്സൺ പ്രഭാവതി ടീച്ചർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രതീഷ് ടി.വി, വടക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ലാലു, പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡൻ്റ് റോസി ജോഷി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ് അനിൽകുമാർ, കെ.വി രവീന്ദ്രൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.ആർ ബോസ്, കെ.പി വിശ്വനാഥൻ, അനു വട്ടത്തറ, പി.കെ ഇസ്മയിൽ, ടോബി മാമ്പിള്ളി, എം.വി രാധാകൃഷ്ണൻ, മനാഫ്, രംഗൻ മുഴങ്ങിൽ, റോഷൻ ചാക്കപ്പൻ, ജോജി, ജോയി മാളിയേക്കൽ, ബഷീർ കെ.കെ, എൻ.ഐ പൗലോസ്, റോയ് ബി തച്ചേരി, പറവൂർ താലൂക്ക് തഹസിദാർ വിനോദ് കുമാർ ജി, ഭൂരേഖ തഹസിൽദാർ ജഗി പോൾ എന്നിവർ പങ്കെടുക്കും.