കാസർഗോഡ്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ചിരസ്മരണ എന്ന പേരില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പ്് നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. പ്രബന്ധ രചനാ മത്സരത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നഫീസത്തൂല് മിസ്രിയ (ഹോസ്ദുര്‍ഗ് ജി.എച്ച്.എസ്.എസ്.) ഒന്നാംസ്ഥാനവും എം.വി. സാന്ദ്ര (കയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്) രണ്ടാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ കെ പാര്‍വ്വതി (ദുര്‍ഗ്ഗ എച്ച്.എസ്.എസ്) ഒന്നാംസ്ഥാനവും പി.വി.ദേവനന്ദ (സൂരമ്പയല്‍ ജി.എച്ച്.എസ്) രണ്ടാം സ്ഥാനവും നേടി.
