വയനാട്: കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറത്തറ പഞ്ചായത്തിലെ വപ്പന മല അംബേദ്കര്‍ കോളനിയില്‍ ബ്രിഡ്ജ് കോഴ്സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സെന്റര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ ജിഷ ശിവരാമന് അധ്യക്ഷത വഹിച്ചു. പണിയ വിഭാഗത്തില്‍പ്പെട്ട 24 കുട്ടികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പട്ടിക വര്‍ഗ്ഗ ഊരുകളിലെ കുട്ടികളെ പ്രത്യേക ശ്രദ്ധ നല്കി പഠന ആരോഗ്യ കാര്യങ്ങളില്‍ കാര്യക്ഷമമായ മാറ്റം കൊണ്ടുവരികയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ 56 സെന്ററുകള്‍ കുടുംബശ്രീയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പ്രീത.എസ്, ആനിമേറ്റര്‍മാരായ വിജിത, പവിത്ര, ബ്രിഡ്ജ് കോഴ്സ് ടീച്ചറായ സരിത എന്നിവര്‍ പങ്കെടുത്തു.