കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മേണോ ക്ലോണൽ ആൻ്റി ബോഡി മരുന്ന് പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പ് ലഭ്യമാക്കി. ഒരു കുത്തിവയ്പ്പിന് എകദേശം 65000/രൂപ വിലയുള്ള മരുന്നാണിത്

രോഗ പ്രതിരോധശേഷി കറഞ്ഞ പ്രായമായവർക്കും കടുത്ത പ്രമേഹം, കാൻസർ, വൃക്ക രോഗങ്ങൾ, ഹൃദയ സംബന്ധിയായ രോഗങ്ങൾ ഉള്ളവർ എന്നിവർക്കാണ് മുൻഗണന. കോവിഡ് രോഗം സ്ഥിരീകരിച്ച് 10 ദിവസത്തിനുള്ളിൽ ഈ മരുന്നു എടുത്തിരിക്കണം. എത്രയും നേരത്തേയായാൽ അത്രയും നന്ന്. കിടത്തി ചികിത്സയുടെ ആവശ്യമില്ല

14 പേർക്ക് നൽകാനുള്ള മരുന്നാണ് ഇനി ആശുപത്രിയിൽ ബാക്കിയുള്ളത്. ബന്ധപ്പെടേണ്ട നമ്പർ 6282584891. ഡോ : ടി.എസ്. സിദ്ധാർത്ഥൻ , സുപ്രണ്ട്, താലൂക്ക് ആശുപത്രി പളളുരുത്തി.