എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 13 വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾക്കായുള്ള ശിലാസ്ഥാപനം നടത്തി. ചൊവ്വാഴ്ച വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. രണ്ടുകോടി രൂപയുടെ നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്തുന്ന സ്കൂൾ കെട്ടിടങ്ങൾ പാലിശേരി ജി.എച്ച്.എസ്, നെല്ലിക്കുഴി ജി.എച്ച്.എസ്, നൊച്ചിമ ജി.എച്ച്.എസ്, ആറൂർ ജി.എച്ച്.എസ്, പിണവൂർക്കുടി ജി.എച്ച്.എസ് എന്നീ വിദ്യാലയങ്ങളിലാണ്.

കിഫ്ബിയിൽ നിന്നുള്ള ഒരുകോടി രൂപ ചെലവിൽ കെട്ടിടങ്ങൾ നിർമിക്കുന്നത്
മഞ്ഞപ്ര ജി.എച്ച്.എസ്.എസ്, മുപ്പത്തടം ജി.എച്ച്.എസ്.എസ്, പാലിശേരി ജി.എച്ച്.എസ്, എടത്തല ജി.എച്ച്.എസ്.എസ്, കലൂർ എം.ടി.എച്ച്.എസ്.എസ്, ചൊവ്വര ജി.എച്ച്.എസ്.എസ്, പൂതൃക്ക ജി.എച്ച്.എസ്.എസ്, ചോറ്റാനിക്കര ജി.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിലുമാണ്.