മലപ്പുറം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേങ്ങര പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ പെട്ട വലിയോറ തേര്‍ക്കയം- തട്ടാഞ്ചേരി മല -ചക്കുങ്ങല്‍ ഇടവഴി റോഡ് നിര്‍മാണത്തിന് 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചു. നാല് പതിറ്റാണ്ടോളമായി ഇടവഴിയായിരുന്ന സ്ഥലമാണ് റോഡാകുന്നത്. തേര്‍ക്കയം- തട്ടാഞ്ചേരി മല -റോഡ് യാഥാര്‍ഥ്യമാകുന്നതോടെ പത്തോളം കുടുംബങ്ങള്‍ക്ക് യാത്രാസൗകര്യവും വാഹന ഗതാഗതവും സുഗമമാവും. പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് യഥാര്‍ഥ്യ മാകാന്‍ പോകുന്നത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 200 മീറ്റര്‍ നീളത്തില്‍ മൂന്ന് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മാണം ഉടനെ ആരംഭിക്കുമെന്ന് വാര്‍ഡ് അംഗം യൂസഫലി വലിയോറ പറഞ്ഞു.
ലാബ് ടെക്നീഷ്യന്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ മെഡിക്കല്‍ ലാബ് ടെക്നീഷ്യന്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികളിലേക്ക് നിയമനം നടത്തുന്നു.
മെഡിക്കല്‍ ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് ഗവ. അംഗീകൃത ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് പ്ലസ്ടു, ഡി.സി.എയുമാണ് യോഗ്യത. ഫോണ്‍: 0494 2666439.