സംസ്ഥാന സര്ക്കാരിന്റെ നൂറുദിന കര്മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന് മുഖേന ജില്ലയില് 1104 വീടുകളുടെ നിര്മ്മാണംകൂടി പൂര്ത്തിയാക്കി. സെപ്തംബര് 18 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന് ജില്ലയിലെ ഉള്പ്പെടെ സംസ്ഥാനത്ത് നിര്മ്മാണം പൂര്ത്തിയാക്കിയ 10000 വീടുകളുടെ പൂര്ത്തീകരണ പ്രഖ്യാപനം ഓണ്ലൈനായി നടത്തും. ജില്ലയില് 1104 വീടുകള് പൂര്ത്തിയാക്കിയതില് രണ്ടാം ഘട്ടത്തില് 616 വീടുകളാണ് പൂര്ത്തീകരിച്ചത്. ഇതില് ജനറല് വിഭാഗത്തില് 496 വീടുകളും എസ് സി – 119, എസ്.ടി – ഒന്നും വീടുകളാണ് പൂര്ത്തീകരിച്ചത്. മൂന്നാം ഘട്ടത്തില് 423 വീടുകള് പൂര്ത്തീകരിച്ചു. ജനറല് വിഭാഗത്തില് 275 വീടുകളും എസ് സി – 137, എസ്.ടി – 11 എന്നിങ്ങനെ വീടുകള് പൂര്ത്തീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ എസ്.സി വിഭാഗത്തില് 65 വീടുകള് കൂടി പൂര്ത്തിയാക്കിയിട്ടുണ്ട്. നിര്മ്മാണം പൂര്ത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം തദ്ദേശസ്ഥാപന തലത്തില് ജനപ്രതിനിധികളെയും ഗുണഭോക്താക്കളെയും കുടുംബാംഗങ്ങളെയും ഉള്പ്പെടുത്തി കോവിഡ് പ്രോട്ടോകോള് പാലിച്ച് സംഘടിപ്പിക്കും.