വടുവന്‍ചാല്‍: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് നാല്‍പതിനായിരം പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു. തക്കാളി, വഴുതന, കാബേജ്, പച്ചമുളക്, വെണ്ട തുടങ്ങിയവയാണ് വിതരണം ചെയ്തത്. ഓണക്കാലത്ത് കൃഷിഭവന്റെയും കുടുംബശ്രീയുടെയും ചന്തകളിലൂടെ ഉപഭോക്താക്കള്‍ക്ക് വിഷരഹിത പച്ചക്കറി ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയുടെ ഉദ്ഘാടനം ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ യഹ്യാഖാന്‍ തലക്കല്‍ നിര്‍വഹിച്ചു. പി. ഹരിഹരന്‍, കാപ്പന്‍ ഹംസ, ജോളി സ്‌കറിയ, ദാമോദരന്‍, കൃഷി ഓഫിസര്‍ മറിയുമ്മ, കൃഷി അസിസ്റ്റന്റ്, ഏലിയാമ്മ എന്നിവര്‍ സംസാരിച്ചു.
