കൊളഗപ്പാറ: ഗവ. യുപി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും ബഷീര്‍ അനുസ്മരണവും നടത്തി. വാര്‍ഡ് അംഗം ടി.പി ഷാജി ഉദ്ഘാടനം ചെയ്തു. അരവിന്ദന്‍, ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് എന്‍.സി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകന്‍ എം. രാജന്‍, വിദ്യാരംഗം കണ്‍വീനര്‍ നീതു കെ.എല്‍ദോ, എസ്.എസ.്ജി അംഗങ്ങളായ സജി വര്‍ഗീസ്, കുര്യാക്കോസ്, വിദ്യാര്‍ത്ഥി പ്രതിനിധി പി.ടി ദീപക് എന്നിവര്‍ സംസാരിച്ചു.