വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനും വിദഗ്ധ പരിശീലനത്തിനും അവസരമൊരുങ്ങും
ട്രാവല്‍ ആന്റ് ടൂറിസം ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിന് യു. എന്‍. അക്കാഡമിക് ഇംപാക്ട് അംഗത്വം ലഭിച്ചു. കിറ്റ്‌സിന്റെ വികാസത്തിനും വിദ്യാര്‍ത്ഥികളുടെ പഠന മികവിനും ഇത് സഹായകരമാവും. യു. എന്‍. എ. ഐ അംഗത്വമുള്ള മറ്റു സ്ഥാപനങ്ങളും രാജ്യങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ഒരുക്കാന്‍ കിറ്റ്‌സിന് സാധിക്കും. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനുള്ള സാധ്യതയും വര്‍ദ്ധിക്കും.
കിറ്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരം യു. എന്‍. എ. ഐ വെബ്‌സൈറ്റിലും ന്യൂസ്‌ലെറ്ററിലും ലഭ്യമാകും. വിദ്യാര്‍ത്ഥികളുടെ പുതിയ ആശയങ്ങള്‍ മറ്റ് അംഗങ്ങളുമായി കൈമാറുന്നതിനും സാധിക്കും. വിദേശസ്ഥാപനങ്ങള്‍ക്ക് താത്പര്യമുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കാനുമാവും. അംഗത്വത്തിന്റെ പ്രയോജനം പൂര്‍ണമായി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പുകള്‍ കിറ്റ്‌സ് ആരംഭിച്ചിട്ടുണ്ട്. അംഗത്വ സര്‍ട്ടിഫിക്കറ്റ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജിന് ഔദ്യോഗികമായി കൈമാറി.