ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2021 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി / പത്താം തരം പരീക്ഷ 80% മാര്‍ക്കോടെ വിജയിച്ച് ഹയര്‍ സെക്കന്‍ഡറി തല പഠനത്തിനോ മറ്റു റെഗുലര്‍ കോഴ്‌സുകളില്‍ ഉപരി പഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും റെഗുലര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍,, ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് ഉപരി പഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 0484 2351183