കേരളസംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ സോക്കര്‍ സ്കൂളിന്റെ സഹകരണത്തോടെ ഗാന്ധിജയന്തി ദിനാചരണവും ശുചീകരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലാ കവാടം ശുചീകരിക്കുകയും ജില്ലാ അതിര്‍ത്തിയില്‍ ബോര്‍ഡ് സ്ഥാപിക്കുകയും സൗന്ദര്യവല്കരണം നടത്തുകയും ചെയ്തു. തൊടുപുഴ നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം വി.കെ. സനോജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ കെ.വി. സുനില്‍ വാഴക്കുളം, സബ് ഇന്‍സ്പെക്ടര്‍ ഷാജി, സോക്കര്‍ സ്കൂള്‍ ഡയറക്ടര്‍ പി.എ. സലിംകുട്ടി, പി.പി. സുമേഷ്, മുഹമ്മദ് റോഷിന്, ടിജോ കുര്യാക്കോസ്, റോബിന്.പി. തോമസ്, മുഹമ്മദ് താജുദീന്, ജോസ്കുട്ടി ജോസഫ്, ജോമോന് ജോയ്, അമല്‍.വി.ആര്. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ്. ബിന്ദു സ്വാഗതവും മുന്‍സിപ്പല്‍ കോര്‍ഡിനേറ്റര്‍ ഷിജി ജെയിംസ് കൃതജ്ഞതയും പറഞ്ഞു. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് അംഗങ്ങള്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍, യൂത്ത്/യുവ ക്ലബ്ബ് അംഗങ്ങള്‍, ഉള്‍പ്പെടെ നിരവധി യുവജനങ്ങള്‍ ശുചീകരണ പരിപാടിയില്‍ പങ്കാളികളായി.
