ജില്ലാ റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്റെ ഈ വര്‍ഷത്തെ റോളര്‍ സ്‌കേറ്റിങ് ജില്ലാ മത്സരം ഒക്‌ടോബര്‍ 23, 24 തീയതികളില്‍ പുത്തനത്താണി എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളില്‍ നടത്തും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ആര്‍.എസ്.എഫ്.ഐ രജിസ്‌ട്രേഷന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ്, ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ഒക്‌ടോബര്‍ 13നകം സമര്‍പ്പിക്കണം. മത്സരത്തില്‍ പങ്കെടുക്കാന്‍ വരുന്ന സമയം മത്സരാര്‍ഥികള്‍ ആന്റിജന്‍ സര്‍ട്ടിഫിക്കറ്റ് ഹാജാരക്കണം.