പാലക്കാട്: ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച വ്യക്തികൾ / സ്ഥാപനങ്ങൾക്ക് സാമൂഹ്യനീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി അവാർഡിന് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയത്തിൽ ലഭിക്കും. ഫോൺ: 0491-2505791.