പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണം സാമൂഹ്യ പ്രതിബദ്ധതയാണെന്ന സന്ദേശവുമായി അന്താരാഷ്ട്ര ബാലികാ ദിനചാരണം. ജില്ലാ വനിത-ശിശുവികസന ഓഫീസ്, ജില്ലാ ശിശുസംരക്ഷണ ഓഫീസ്, ഫാത്തിമ മാതാ നാഷണല്‍ കോളേജ് സൈക്കോളജി വിഭാഗം, എന്‍. എസ്. എസ് യൂണിറ്റ്, മഹിളാ ശക്തികേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍ നിര്‍വഹിച്ചു.

ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ പി. ബിജി അധ്യക്ഷയായി. അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍. എസ്. നായര്‍ മുഖ്യ പ്രഭാഷണം നടത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എച്ച്. മുഹമ്മദ് ഖാന്‍ ‘അനധികൃത മനുഷ്യക്കടത്ത്’ വിഷയാവതരണം നടത്തി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ജി. പ്രസന്ന കുമാരി, വനിത-ശിശുസംരക്ഷണ ഓഫീസര്‍ ആര്‍. എസ്. ശ്രീലത, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സിന്തിയ കാതറിന്‍ മൈക്കിള്‍, സൈക്കോളജി ഡിപ്പാര്‍ട്‌മെന്റ് മേധാവി ഡോ. അനില്‍ ജോസ്, മഹിളാ ശക്തികേന്ദ്രം ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. പി. അനില തുടങ്ങിയവര്‍ പങ്കെടുത്തു.

ശൈശവ വിവാഹ നിരോധന നിയമം സംബന്ധിച്ച് ഐ. സി. ഡി. എസ് തലങ്ങളില്‍ സെമിനാറും എക്‌സിബിഷന്‍ പ്രോഗ്രാം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടന്നു. റേഡിയോ ബെന്‍സിഗര്‍ മുഖേന ബാലികദിന സന്ദേശത്തിന്റെ പ്രചാരണവും നടത്തി.