എറണാകുളം: സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ആലുവ താലൂക്കിൽ ഇ- ഓഫീസ് നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. താലൂക്ക് കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 12 30ന് നടക്കുന്ന ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി, റോജി എം ജോൺ എം എൽ എ, ജില്ലാ കളക്ടർ ജാഫർ മാലിക്, ആലുവ നഗരസഭ ചെയർമാൻ എം ഒ ജോൺ , അങ്കമാലി നഗരസഭ ചെയർമാൻ റെജി മാത്യു, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ് ഷാജഹാൻ, വാർഡ് കൗൺസിലർ ശ്രീലത രാധാകൃഷ്ണൻ, തഹസിൽദാർ സത്യപാലൻ നായർ എന്നിവർ പങ്കെടുക്കും.