എറണാകുളം : പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ ആൺകുട്ടികളുടെ പോസ്റ്റ്‌ മെട്രിക് ഹോസ്റ്റൽ (എറണാകുളം ),പെൺകുട്ടികളടെ പോസ്റ്റ്‌ മെട്രിക് ഹോസ്റ്റലുകൾ (ആലുവ എറണാകുളം )എന്നിവിടങ്ങളിലേക്കുള്ള പട്ടികജാതി, പട്ടിക വർഗ, മറ്റ് അർഹ, ജനറൽ വിഭാഗം ഒഴിവുകളിലേക്ക് 2021-22വർഷം പ്രവേശനത്തിനായി +1 തലം മുതലുള്ളവിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ (പഠിക്കുന്ന സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ മേലൊപ്പ് വെച്ച് ), ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സർട്ടിഫിക്കറ്റ്, മാർക്കലിസ്റ്റ് എന്നിവയുടെ സാക്ഷ്യപെടുത്തിയ പകർപ്പും, പഠിക്കുന്ന സ്ഥാപനത്തിൽ ഹോസ്റ്റൽ ലഭ്യമാണെങ്കിൽ ആ ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം സഹിതം ഒക്ടോബർ 30ന് മുൻപായി ബന്ധപ്പെട്ട ഹോസ്റ്റലിലെ റെസിഡന്റ് ട്യൂട്ടർമ്മാർക്കോ ജില്ലാ പട്ടിക ജാതി വികസന ഓഫീസർക്കോ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും എറണാകുളം ഫോർഷോർ റോഡിലുള്ള ആൺകുട്ടികളുടെ ഹോസ്റ്റലിലോ ഗവണ്മെന്റ് പ്രെസ്സ് റോഡിലുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിലോ ആലുവ യു. സി കോളേജിന് എതിർവശമുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിലോ ജില്ലാ പട്ടിക ജാതി വികസന ഓഫീസിലോ ബന്ധപ്പെടണം. ഫോൺ : 0484 2422256