കാക്കനാട്: കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 17ന് രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെ കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലയിലെ കുട്ടികളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2609177