കോട്ടയം: ക്ഷീരസംഘങ്ങളുടെ സാമ്പത്തിക സ്ഥിരത ഉറപ്പു വരുത്തുന്നതിന് ധന സഹായം നൽകുന്ന പദ്ധതിയിലേക്ക് ക്ഷീര വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2020-21 വർഷത്തിൽ 250 ലിറ്ററിൽ തഴെ ശരാശരി പ്രതിദിന പാൽ സംഭരണം ഉള്ള സംഘങ്ങൾക്ക് അപേക്ഷിക്കാം. അർഹതപ്പെട്ട സംഘങ്ങൾക്ക് പരമാവധി 35, 000 രൂപ വാർഷിക ധനസഹായം ലഭിക്കും. സംഘം സെക്രട്ടറി, പ്രൊക്യുർ മെൻ്റ് അസിസ്റ്റൻ്റ് എന്നിവർക്ക് വേതനം നൽകുന്നതിനായി ഈ തുക ഉപയോഗിക്കാവുന്നതാണ്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ അതത് ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിൽ നൽകണം.