തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂള്‍ കുട്ടികള്‍ക്കും കരുതലോടെ മുന്നോട്ട് പദ്ധതിയുടെ ഭാഗമായി ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ ലഭിക്കും. സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, ഗവ.ഹോമിയോ മെഡിക്കല്‍ കോളേജ് ഐരാണിമുട്ടം, നേമം ശ്രീ വിദ്യാധിരാജ് ഹോമിയോ കോളേജ്, ഹോമിയോപ്പതി വകുപ്പ് അനുവദിച്ച കിയോസ്കുകള്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 25 മുതല്‍ 27 വരെ വെബ് പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ ലഭിക്കുമെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-599-2011.
