കളക്ടറേറ്റ്  സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ എസ്. എസ്. എല്‍. സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ റവന്യൂ വകുപ്പ് ജീവനക്കാരുടെ മക്കളെ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ആദരിച്ചു.
കെ. എ. എസ് പരീക്ഷയില്‍ റാങ്ക് നേടിയ സിവില്‍ സ്റ്റേഷന്‍ ജീവനക്കാരായ ധന്യ എം.ആര്‍, സന്ധ്യ.എച്.ആര്‍ എന്നിവര്‍ക്ക് സബ് കളക്ടര്‍ എം. എസ്. മാധവികുട്ടി ഉപഹാരം നല്‍കി. റിക്രീയേഷന്‍ ക്ലബ് സംഘടിപ്പിച്ച വിവിധ കലാമത്സരങ്ങളില്‍  വിജയിച്ച  ജീവനക്കാര്‍ക്കുള്ള  സമ്മാനദാനം എ. ഡി. എം മുഹമ്മദ് സഫീര്‍ നിര്‍വഹിച്ചു. പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍, അസിസ്റ്റന്റ് കളക്ടര്‍മാര്‍, സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.