പോസ്റ്റല്‍ സേവിങ്ങ്‌സ് ബാങ്ക് സേവനങ്ങള്‍ക്ക് ഇപ്പോള്‍ എസ്.എം.എസ് സൗകര്യം ലഭ്യമാണ്. ആ സേവനം ഉപയോഗപ്പെടുത്തുന്നതിന് അക്കൗണ്ട് സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് അക്കൗണ്ടില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അറിയിച്ചു. പോസ്റ്റ് ഓഫീസ് എസ് ബി അക്കൗണ്ടുകളില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ്ങ് സൗകര്യം ലഭ്യമാണ്.

എല്ലാ വിഭാഗം അക്കൗണ്ടുകളുടെയും പാസ് ബുക്ക് കൈയില്‍ സൂക്ഷിക്കുകയും ഓരോ ഇടപാടും അക്കൗണ്ട് ബുക്കില്‍ കൃത്യമായി രേഖപ്പെടുത്തുകയും വേണം. ആര്‍ഡി ഏജന്റ് മുഖേന പണമടയ്ക്കുന്നവര്‍ ഓരോ മാസത്തെയും നിക്ഷേപം അക്കൗണ്ട് ബുക്കില്‍ വരവ് വെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. സംശയാസ്പദമായ ഇടപാടുകളോ ബാലന്‍സില്‍ വ്യത്യാസമോ കണ്ടാല്‍ അതത് സൂപ്രണ്ട് ഓഫീസുമായി ബന്ധപ്പെടണം.