നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ മൃൺമയി ജോഷി ജില്ലയിലെ വിവിധ സ്കൂളുകൾ സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി. ആലത്തൂർ ജി.ജി.എച്ച്.എസ്, കെ.എസ്.എം.എച്ച്.എസ്.എസ്, പലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ്, മോയൻ മോഡൽ ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.
സ്കൂളുകളിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ, ക്ലാസ് മുറികളിലെ ക്രമീകരണം, ലാബുകൾ, പാചകപ്പുര, ശുചിമുറി എന്നിവ കോവിഡ് മാനദണങ്ങൾ പാലിച്ച് ഉപയോഗിക്കുന്നതിനുള്ള ക്രമീകരണം തുടങ്ങിയവ ജില്ലാ കലക്ടർ പരിശോധിച്ചു. കൂടാതെ കുട്ടികൾക്കുള്ള കൗൺസിലിംഗ്, രക്ഷിതാക്കളിൽ നിന്നും കുട്ടികളെ സ്കൂളിലേക്ക് അയക്കാനുള്ള അനുമതി ലഭ്യമാക്കൽ തുടങ്ങിയവ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എം രാജമ്മ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.