സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സിംഗ് ട്രെയിനിങ് സെന്ററില്‍ 2021-23 വര്‍ഷത്തെ എഎന്‍എം കോഴ്സിനുളള അപേക്ഷ സമര്‍പ്പിച്ച പാലക്കാട്,തൃശ്ശൂര്‍ മലപ്പുറം,എറണാകുളം ആലപ്പുഴ,ഇടുക്കി എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളുടെ താല്‍ക്കാലിക റാങ്ക് ലിസ്റ്റ് തയ്യാറായിട്ടുണ്ട. അതത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നോ പാലക്കാട്, പെരിങ്ങോട്ടുകുറുശ്ശി ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്ററില്‍ നിന്നോ അറിയാം.