എറണാകുളം: വൈപ്പിൻകരയിൽ ആയുർവേദ ദിനാചരണത്തിന്റെയും കിരണം പദ്ധതിയുടെയും ഉദ്ഘാടന കെ.എൻ ഉണ്ണികൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു.
ജില്ല മെഡിക്കൽ ഓഫീസർ (ഐ എസ് എം) ഡോ. ഇ എ സോണിയ അധ്യക്ഷത വഹിച്ചു. ജീവിതശൈലീ രോഗങ്ങളും ആഹാരക്രമവും എന്നവിഷയത്തിൽ കുടുംബശ്രീ പ്രവർത്തകർക്കായി കൗമാരഭൃത്യം പ്രോജക്റ്റ് മെഡിക്കൽ ഓഫീസർ ഡോ. ടിങ്കു ശശി ബോധവത്കരണ ക്ലാസ് നടത്തി. എളങ്കുന്നപ്പുഴ സി ഡി എസ് ചെയർപേഴ്‌സൺ ഗലീല സുബ്രഹ്‌മണ്യൻ, നായരമ്പലം ഗവൺമെന്റ് ആയുർവേദാശുപത്രി സിഎംഒ ഡോ. ഒ പി ജയലക്ഷ്‍മി, എസ്എംഒ ഡോ ശ്രീലേഖ എന്നിവർ സന്നിഹിതരായിരുന്നു.