നടപ്പ് കാര്‍ഷിക വര്‍ഷത്തെ വിവരശേഖരണം നടത്തുന്ന ഇന്വെസ്റ്റിഗേറ്റര്മാര്ക്കു ളള പരിശീലന പരിപാടി ആശ്രാമത്തെ ചെറുകിട വ്യവസായ അസോസിയേഷന്‍ ഹാളില്‍ നടന്നു. വകുപ്പ് ഡയറ്കടര്‍ ജനറല്‍ വി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഡെപ്യൂട്ടി ഡയറ്കടര്‍ ഇസഡ്. ഷാജഹാന്‍ അധ്യക്ഷനായി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി, പ്രിന്‍സിപ്പല്‍ കൃഷി ആഫീസര്‍ പി.എച്. നജീബ്, എന്‍.എസ്.എസ്.ഒ സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ സുഭാഷ്, ജില്ലാ ഓഫീസര്‍ എസ്. ബിന്ദു, റിസര്‍ച്ച് ഓഫീസര്‍മാരായ ഫെലിക്‌സ് ജോയ്, ആര്‍. രവീന്ദ്രന്‍പിളള, തുടങ്ങിയവര്‍ പങ്കെടുത്തു.
2018-19 കാര്‍ഷിക വര്‍ഷത്തെ കാര്‍ഷികസ്ഥിതി വിവര ശേഖരണം നടത്തുന്നതിനായി ജില്ലയെ 52 ഇന്‍വെസ്റ്റിഗേറ്റര്‍ സോണുകളായി വിഭജിച്ചിട്ടുണ്ട്.