കേന്ദ്രസര്‍ക്കാര്‍ വസ്ത്രമന്ത്രാലയത്തിന്റെ കീഴിലുള്ള തൃശൂര്‍ ഫീല്‍ഡ് ഓഫീസ് കരകൗശല സേവന കേന്ദ്രം ഹാന്‍ഡിക്രാഫ്റ്റ് സര്‍വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നിന്നും ഹാന്‍ഡ് എംബ്രോയിഡറി ക്രാഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ കരകൗശല ശില്പികളില് നിന്നും സൗജന്യ ടൂള്‍ കിറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 50 ടൂള്‍ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. (ഹാന്‍ഡ് എംബ്രോയിഡറി ടൂള്‍ കിറ്റുകള്‍ നാഷണല്‍ ഡിസൈന്‍ സെന്റര്‍, ന്യൂഡല്‍ഹിയുടെ ലിസ്റ്റ് പ്രകാരമുള്ളവയായിരിക്കും). ഹാന്‍ഡ് എംബ്രോയിഡറി ക്രാഫ്റ്റില്‍ കരകൗശല വികസന കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നും നല്‍കിയിട്ടുള്ള സാധുവായ ആര്‍ട്ടിസാന്‍സ് ഐഡന്റിറ്റി കാര്‍ഡുള്ള ജില്ലയിലെ ശില്‍പ്പികളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു കുടുംബത്തില്‍ നിന്നും ഒന്നില്‍ കൂടുതല്‍ അംഗങ്ങള്‍ അപേക്ഷിക്കേണ്ടതില്ല. മുന്‍കാല പ്രൊജക്ടുകളില്‍ സമാനമായ ആനുകൂല്യങ്ങള്‍ മുന്‍പ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷ ഫോമും മറ്റു വിവരങ്ങളും ബി.എസ്.എന്‍.എല്‍ സഞ്ചാര്‍ ഭവന്, കോവിലകത്തുംപാടം, എ ബ്ലോക്ക്, നാലാം നിലയില്‍ സ്ഥിതി ചെയ്യുന്ന കരകൗശല സേവന കേന്ദ്രം, തൃശൂര്‍ നിന്നും ലഭിക്കും. മുഴുവനായി പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകളുടെ കോപ്പികള്‍ സഹിതം ഡിസംബര്‍ ആറിന് വൈകീട്ട് അഞ്ചിനകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0487 – 2222596, ഇമെയില്‍: hmsec.tcr@nic.in .
