കൊല്ലം ജില്ലയിലെ 16 മേഖലകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായുള്ള അഭിമുഖം നവംബര്‍ 17,18,19 തീയതികളില്‍ നടക്കും. ശങ്കരമംഗലം, കാഞ്ഞിരംകുഴി, തൃപ്പാവുമ്പ, അനുര്‍ക്കാവ്, കുരിശ്ശടി ജംഗ്ഷന് എന്നീ മേഖലകളിലെ അഭിമുഖം നവംബര്‍ 17 നും പള്ളിമണ്‍ ജംഗ്ഷന്, അച്ചന് കോവില്‍, ആര്യങ്കാവ്, കുരിയോട്, പന്തപ്ലാവ്, മെതുകുമ്മേല്‍, ചെപ്രമുക്ക്, കുമ്പളം, പടപ്പക്കര എന്നീ മേഖലകളിലേത് നവംബര്‍ 18 നും ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കും. നീരാവില്‍, മതിലില്‍ എന്നീ മേഖലകളിലെ അഭിമുഖം നവംബര്‍ 19 ന് കൊല്ലം കോര്‍പ്പറേഷനില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് akshaya.kerala.gov.in ഫോൺ 2766982, 2767605.
